കോഴിക്കോട്
നടക്കാവിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപം മിൽമ മിനി ഷോപ്പിന് തീപിടിച്ചു. ദേശീയപാതയിൽ തൻവീർ കോംപ്ലക്സിലെ ഷോപ്പിൽ വ്യാഴാഴ്ച പകൽ 11നാണ് തീപടർന്നത്. സിലിണ്ടർ മാറ്റുമ്പോൾ ഗ്യാസ് ചോർന്നാണ് തീപിടിത്തം.
ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകൾ നിലയിലേക്ക് പുക പടർന്നതോടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളടക്കം പുറത്തേക്കോടി. ഇതോടെ ഇംഗ്ലീഷ് പള്ളി ഭാഗത്ത് ഗതാഗത തടസ്സമുണ്ടായി.
നരിക്കുനി സ്വദേശി രതീഷാണ് കട നടത്തുന്നത്. ഷോപ്പി പൂർണമായും കത്തി. ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പി സതീഷിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..