കോഴിക്കോട്
വെള്ളിക്കാശിന്റെ ഒറ്റിനെക്കുറിച്ച് തട്ടിൽ പാടിയും പറഞ്ഞുമാണ് തിളക്കമുള്ള മലയാള നാടകമത്സരത്തിൽ ഗുരുവായൂരപ്പൻ കോളേജിന്റെ ഒന്നാംസ്ഥാനം. ഒന്നാം സ്ഥാനം, മികച്ച നടൻ, നടി ഉൾപ്പെടെ കെ വി വിജേഷ് സംവിധാനംചെയ്ത ‘വെള്ളിക്കാശ്’ നാടകത്തിനാണ്. നാടകത്തിനുള്ളിൽ രണ്ട് നാടകങ്ങളായി വേറിട്ടായിരുന്നു അവതരണം.
തീരഗ്രാമത്തിൽ ജീസസ് നാടകം സംഘടിപ്പിക്കാനുള്ള പള്ളീലച്ചന്റെ ശ്രമത്തിലൂടെ നാടകം ആരംഭിക്കുന്നു. ആൻഡ്രൂസും ലാസറും മേരിയുമാണ് കേന്ദ്രകഥാപാത്രം. യൂദാസിനെ അവതരിപ്പിക്കേണ്ടിവരുന്ന ആൻഡ്രൂസിന്റെ ആത്മസംഘർഷമാണ് ഇതിവൃത്തം.
ഗുരുവായൂരപ്പൻ കോളേജ് ക്യാമ്പസ് തിയേറ്ററിന്റെ നേതൃത്വത്തിൽ നിരവധി നാടകങ്ങൾ ബി സോൺ, ഇന്റർ സോൺ കലോത്സവങ്ങളിൽ ഒന്നാമതായിട്ടുണ്ട്. വിസ്മയ ശ്രീനി, പി എസ് ശ്രീദത്ത്, എ അഭിനന്ദ്, ജി എസ് അദ്വൈത്, അന്ന ഫാത്തിമ, അലയ്ഡ, അഭിരാമി, ആദര്‍ശ് എന്നിവരാണ് അഭിനേതാക്കള്‍.
വി ജെ ജെയിംസിന്റെ വെള്ളിക്കാശ് കഥയ്‌ക്ക് ഗിരീഷ് കളത്തിലാണ് തിരക്കഥ ഒരുക്കിയത്.
അണിയറയിൽ: വെളിച്ചം: ധനേഷ്, സംഗീതം: വിനോദ് നിസരി, കലാസംവിധാനം: ജയൻ എറണാകുളം, ആലാപനം: ശരത് ബുഹോ, അശ്വതി, വസ്‌ത്രാലങ്കാരം, മേക്കപ്പ്: മുരളീധരൻ, സജൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..