16 July Thursday

കെഎസ്‌കെടിയു പ്രതിഷേധം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

 

വടകര
കോവിഡ് 19 മഹാമാരിയുടെ മറവിൽ രാജ്യത്തെ സ്വദേശ, വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്‌കെടിയു നേതൃത്വത്തിൽ ജില്ലയിൽ ചൊവ്വാഴ്ച പ്രതിഷേധ പരിപാടി നടക്കും.  രാവിലെ പത്തിന് 1750 ഓളം യൂണിറ്റ് കേന്ദ്രങ്ങളിലാണ് കർഷക തൊഴിലാളികൾ ‘ജീവനുവേണ്ടി നാടുണർത്തൽ' എന്ന സന്ദേശവുമായി പ്രതിഷേധിക്കുന്നത്. ആദായ നികുതി അടയ്‌ക്കാത്ത മുഴുവൻ തൊഴിലാളികൾക്കും അടിയന്തരമായി 7500 രൂപ അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഒരു ലക്ഷം കോടി രൂപയായി ഉയർത്തുക, തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, എല്ലാ ദരിദ്രർക്കും 50 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
ശാരീരിക അകലം പാലിച്ചും മാസ്ക് ധരിച്ചും തൊഴിലാളികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ ടി കെ കുഞ്ഞിരാമനും സെക്രട്ടറി കെ കെ ദിനേശനും പ്രസ്താവനയിൽ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top