കോഴിക്കോട്
ഗവ. മെഡിക്കൽ കോളേജിലുണ്ടായ സംഭവവുമായി ബന്ധപ്പെടുത്തി എൻജിഒ യൂണിയനെ അപകീർത്തിപ്പെടുത്തുന്നതായി യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. യൂണിയൻ നേതാക്കൾ ഹെഡ് നഴ്സിനെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ ദൃശ്യമാധ്യമങ്ങൾ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ ഭാരവാഹിയായ ഹെഡ് നഴ്സ് സംഭവത്തെ എൻജിഒ യൂണിയനുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്ന
ത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. വിഷയത്തിൽ എൻജിഒ യൂണിയൻ നേതാക്കൾ ജീവനക്കാരിയോട് നേരിട്ട് സംസാരിക്കുകപോലും ചെയ്തിട്ടില്ല.
സർവീസ് ചട്ടങ്ങൾ ലംഘിച്ച് വ്യാജ പരാതി മാധ്യമങ്ങൾക്ക് നൽകിയ ജീവനക്കാരിക്കെതിരെ നടപടിയെടുക്കണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലിനെ ഘരാവോ ചെയ്ത് കൃത്യനിർവഹണവും രോഗീപരിചരണവും തടസ്സപ്പെടുത്തിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..