31 March Tuesday

450 തെരുവിന്റെ മക്കൾക്കും സർക്കാർ തണൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കോഴിക്കോട് 
ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന 450 പേരെ പുനരധിവസിപ്പിച്ചതായി കലക്ടർ സാംബശിവറാവു അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് 
എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 
വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഹോസ്റ്റലിലും പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിലുമാണ് ഇവർക്കുള്ള താമസസൗകര്യം ഏർപ്പാടാക്കിയത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മുഴുവൻ പേർക്കും ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലാ ഭരണ വിഭാ​ഗത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരം, ലിങ്ക് റോഡ്, പാളയം എന്നിവിടങ്ങളിൽ അലയുന്ന​വരെയാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പുനരധിവസിപ്പിച്ചത്.
പ്രധാന വാർത്തകൾ
 Top