27 May Wednesday

നിസ്സഹകരിച്ച് മേപ്പയൂർ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
മേപ്പയൂർ
കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളുമായി മേപ്പയൂർ പൊലീസ്‌ സഹകരിക്കുന്നില്ലെന്ന് പരാതി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മേപ്പയൂർ എസ്എച്ച്ഒ ജി അനിലിന്റെ നിരുത്തരവാദ നിലപാടിനെതിരെ ജില്ലാ അധികൃതർക്ക് പരാതിനൽകിയത്. വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരെ മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം അധികൃതർ ഇടപെട്ട് വീടുകളിൽ നീരീക്ഷണത്തിലാക്കിയിരുന്നു. 
ഇതിൽ മൂന്നുപേർ  നിയന്ത്രണങ്ങൾ ലംഘിച്ച് ടൗണുകളിലും ജനവാസകേന്ദ്രങ്ങളിലും കറങ്ങുകയാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികളും ആരോഗ്യ വകുപ്പും പലവട്ടം ആവശ്യപ്പെട്ടിട്ടും ഒരു നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കർശന നീരീക്ഷണം ആവശ്യമുള്ള കൊഴുക്കല്ലൂർ സ്വദേശി ഓമശേരിയിലുണ്ടെന്ന് വിവരം ലഭിച്ച ഡിഎംഒ മുക്കം സ്റ്റേഷനിൽ ബന്ധപ്പെട്ട് പൊലീസിനെ അയച്ചെങ്കിലും  ഇയാൾ ആശുപത്രിയിൽനിന്ന്‌ മുങ്ങി. സമ്പർക്കവിലക്ക് ലംഘിക്കുന്നവർക്കെതിരെ പൊലീസ് പലയിടത്തും കേസെടുക്കുന്നുണ്ട്. എന്നാൽ മേപ്പയൂർ പൊലീസിന്‌ ഇതു ബാധകമല്ലെന്ന നിലപാടാണ്. ലോക്‌ഡൗൺ ലംഘിച്ച്  ടൗണിലും പരിസര പ്രദേശങ്ങളിലും നിരവധിപേരാണ് എത്തിയത്. ഇത്  തടയണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. 
ഒടുവിൽ റൂറൽ ജില്ലാ പൊലീസ് ചീഫിന്റെ കർശന നിർദേശത്തെ തുടർന്ന്‌ വാഹനങ്ങളിലെത്തിയ മൂന്നുപേർക്കെതിരെ കേസെടുത്തിത്‌. ഇതിൽ രണ്ടുപേരെ അകാരണമായി കേസിൽ കുടുക്കുകയായിരുന്നെന്നും പരാതിയുണ്ട്.
പ്രധാന വാർത്തകൾ
 Top