17 May Tuesday

പഴുതടച്ച്‌ സുരക്ഷാ 
പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

റിപ്പബ്ലിക് ദിന സുരക്ഷയുടെ ഭാഗമായി ബോംബ് സ്‌ക്വാഡിന്റെയും 
ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്‌ പരിസരത്ത് പരിശോധന നടത്തുന്നു

കോഴിക്കോട്‌ 
റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ നാടാകെ സുരക്ഷാ പരിശോധന നടത്തി. ബോംബ്‌ സ്‌ക്വാഡിന്റെയും ഡോഗ്‌ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം പഴുതടച്ചായിരുന്നു പരിശോധന. കോഴിക്കോട്‌, കല്ലായി, ഫറോക്ക്‌, കടലുണ്ടി തുടങ്ങിയ ഇടങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകളും, പുതിയ സ്‌റ്റാൻഡ്‌, കെഎസ്‌ആർടിസി ടെർമിനൽ, പാളയം, ബേപ്പൂർ പുലിമുട്ട്‌, ബീച്ച്‌ സൗത്ത്‌ മുതൽ പുതിയാപ്പവരെ എന്നിവിടങ്ങളിലും സ്‌ക്വാഡ്‌ എത്തി. 
ജില്ലാ പൊലീസ്‌ മേധാവി എ വി ജോർജിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന. സ്‌പെഷ്യൽ ബ്രാഞ്ച്‌ എസിപി എ ഉമേഷ്‌ നേതൃത്വംനൽകി. എ അനീഷ്‌, ബി ആഷ്‌ലി, സി ശിവാനന്ദൻ, ഇ വി സ്‌റ്റെനിൻ, സി കെ വത്സരാജ്‌, പി സന്തോഷ്‌ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top