28 May Saturday

ദേശഭക്തി ഗാനവുമായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കോഴിക്കോട്‌
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ "ഇന്ത്യ -ഒരൊറ്റ ജനത’  ദേശഭക്തി ഗാനം സിറ്റി പൊലീസ്‌ മേധാവി എ വി ജോർജ്‌  പ്രകാശിപ്പിച്ചു. കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി  കെ ശശികുമാർ, പൊലീസ്‌ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ജി എസ്  ശ്രീജിഷ് തുടങ്ങിയവർ പങ്കെടുത്തു. 
ജില്ലാ ഹെഡ്‌ ക്വാർട്ടേഴ്‌സിലെ പതിനഞ്ചോളം പൊലീസ് ഉദ്യോഗസ്ഥരാണ് പാടിയത്‌. സിവിൽ പൊലീസ് ഓഫീസർ സനീഷ് അബ്രഹാം സംഗീത സംവിധാനം നിർവഹിച്ചു.  കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top