27 November Saturday

കർഷക സമരത്തിൽ മാധ്യമങ്ങൾ 
ആർക്കൊപ്പമായിരുന്നു: രാജേന്ദ്ര സിങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ടൗണ്‍ഹാളില്‍ നടന്ന കെ ജയചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ മഗ്‌സസെ പുരസ്‌കാരജേതാവ് ഡോ.രാജേന്ദ്രപ്രസാദ് അനുസ്മരണ പ്രഭാഷണ നടത്തുന്നു

സ്വന്തം ലേഖകൻ
കോഴിക്കോട്‌
കോർപറേറ്റുകൾക്ക്‌ അനുകൂലമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിയ സമരത്തിൽ ദേശീയ മാധ്യമങ്ങൾ ആർക്കൊപ്പമായിരുന്നുവെന്ന്‌ പരിശോധിക്കണമെന്ന്‌ പരിസ്ഥിതി പ്രവർത്തകനും മഗ്‌സസെ അവാർഡ്‌ ജേതാവുമായ രാജേന്ദ്ര സിങ്‌. ടൗൺഹാളിൽ നടന്ന കെ ജയചന്ദ്രൻ അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്കൊപ്പമാണോ കോർപറേറ്റുകൾക്ക്‌ അനുകൂലമായാണോ മാധ്യമങ്ങൾ നിന്നതെന്ന്‌ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ചമ്പാരൻ സമരകാലത്തുപോലും മാധ്യമങ്ങൾ കൃത്യമായ കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചിരുന്നു. 
കേരളം നേരിടാനിരിക്കുന്ന വലിയ പ്രതിസന്ധി വരൾച്ചയും പ്രളയവും ഒന്നുപോലെ അഭിമുഖീകരിക്കേണ്ടി വരുമെന്നതാണ്‌. പുഴകളും വയലുകളും സംരക്ഷിച്ചില്ലെങ്കിൽ ഈ പ്രതിസന്ധി കേരളം അഭിമുഖീകരിക്കേണ്ടി വരുമെന്നുറപ്പാണ്‌. കൃഷി, പ്രകൃതി സംരക്ഷണം എന്നിവയിൽ മാധ്യമങ്ങൾക്ക്‌ വലിയ പങ്കുവഹിക്കാനുണ്ട്‌. ഇക്കാര്യത്തിൽ ജനങ്ങളെ സാക്ഷരരാക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണത്‌. എന്നാൽ ഇന്നത്‌ വേണ്ടത്ര നടക്കുന്നില്ലെന്നും രാജേന്ദ്ര സിങ്‌ പറഞ്ഞു.
കൽപ്പറ്റ നാരായണൻ, ഒ കെ ജോണി, ആർ മോഹനൻ, എസ്‌ ആർ സഞ്ജീവ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top