26 January Wednesday

ജവാൻ സുബിനേഷ് അനുസ്മരണ 
പരിപാടികൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സുബിനേഷ് അനുസ്മരണത്തിൽ, ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ 
കാനത്തിൽ ജമീല എംഎൽഎ ആദരിക്കുന്നു

കൊയിലാണ്ടി
കശ്‌മീരിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ചേലിയ അടിയള്ളൂർ മീത്തൽ ജവാൻ സുബിനേഷിന്റെ ആറാം രക്തസാക്ഷിത്വ വാർഷികാചരണ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷയായി. കവി വീരാൻകുട്ടി മുഖ്യഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ വിജയികളായവരെ ചടങ്ങിൽ അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ ടി എം കോയ, പഞ്ചായത്തംഗങ്ങളായ കെ എം മജു, മജീദ് എന്നിവരും കെ ഗീതാനന്ദൻ, പി പ്രശാന്ത്, കെ പി അനിൽകുമാർ, സി കെ ബാലകൃഷ്ണൻ, എൻ കെ ശശി, ശിവൻ, ഗോകുൽ, ശരത് എന്നിവരും സംസാരിച്ചു. കെ കുമാരൻ സ്വാഗതവും കെ എം ബിനീഷ് നന്ദിയും പറഞ്ഞു. 
കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ചേമഞ്ചേരി സ്വദേശി നായക് എം ശ്രീജിത്തിന്റെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു. ശ്രീജിത്തിന്റെ ഭാര്യ ഷെജിന ശ്രീജിത്ത് കാനത്തിൽ ജമീല എംഎൽഎയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. രാവിലെ സുബിനേഷിന്റെ സ്മൃതി മണ്ഡപത്തിൽ ലെഫ്റ്റനന്റ്‌ കേണൽ എം സുരേന്ദ്രൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് പുഷ്പാർച്ചന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top