23 January Sunday

കോരപ്പുഴയിൽ കോൺക്രീറ്റ് പൈലുകൾ കുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
എലത്തൂർ 
ഉൾനാടൻ ജലപാത കടന്നുപോവുന്ന കോരപ്പുഴയിൽ കോൺക്രീറ്റ് പൈലുകൾ കുറക്കും. 
ജലസേചന–- ഫിഷറീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എഡിഎം മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ തീരുമാനം. പാത വരുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന പരാതിയെ തുടർന്നാണിത്‌. പാത കടന്നുപോകുന്ന വഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാത്ത തരത്തിലായിരിക്കും ജലപാത ക്രമീകരിക്കുക.
50  മീറ്റർ ഇടവിട്ട് പൈലുകൾ സ്ഥാപിക്കാനുള്ള ആദ്യ തീരുമാനം മാറ്റി പ്രധാന വളവുകളിലും പാലങ്ങൾക്ക് അരികിലുമായാണ് പൈലുകൾ സ്ഥാപിക്കുക. പൈലുകളുടെ എണ്ണം പകുതിയിലധികം ഇതോടെ  കുറയും
തൊഴിൽ നഷ്ടപ്പെടുമെന്നുകാട്ടി മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ദിവസം പ്രവൃത്തി തടഞ്ഞിരുന്നു. കരാർ പ്രകാരം 240  പൈലുകളാണ് സ്ഥാപിക്കേണ്ടത്. ഇത് 70 ൽ താഴെയായി കുറയും. തൊഴിൽ നഷ്ടപ്പെടുന്നതിനാൽ സംരക്ഷണ പാക്കേജ് വേണമെന്ന  ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. പണിക്കര് കല്ല്, പുളിക്കൂൽ കടവ് ( മുരുവിൽ),  വള്ളിൽ കടവ് (ചാലാൻ), പുന്നപ്പുഴ
ആനപ്പാറ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. അഴിമുഖത്ത് അടിഞ്ഞുകൂടിയ ചെളിയും മണലും ആദ്യം നീക്കംചെയ്യും .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top