16 January Saturday

വനിതാ നേതാവിന് കോണി ‘ഹറാം’

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

 

മേപ്പയ്യൂർ
വനിതാ ലീഗ് നേതാവിന് ഇത്തവണ കോണി വേണ്ട. മേപ്പയ്യൂർ പഞ്ചായത്ത് നാലാം വാർഡിൽ മത്സരിക്കുന്ന വനിതാ ലീഗ് നേതാവ് ഷർമിന കോമത്ത് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയുടെ വേഷത്തിലാണ് മത്സരിക്കുന്നത്. ഇവർ  കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി എട്ടാം വാർഡിനെ പ്രതിനിധീകരിച്ച ലീഗിന്റെ മെമ്പറാണ്. രണ്ടുതവണയും കോണി ചിഹ്നത്തിൽ മത്സരിച്ചാണ് വിജയിച്ചത്. ഇത്തവണ എട്ടാം വാർഡിൽ അവസരം ലഭിച്ചില്ല. ലീഗിലെ ഒരു വിഭാഗവും കോൺഗ്രസും സ്ഥാനാർഥിത്വം അംഗീകരിക്കാൻ തയ്യാറായില്ല. മാരത്തോൺ ചർച്ചയെ തുടർന്ന് നാലാം വാർഡിൽ മത്സരിക്കാൻ തീരുമാനമായി. നാലാം വാർഡിലെ കോൺഗ്രസ് നേതൃത്വം പക്ഷേ ഉപാധികളോടെയാണ് തീരുമാനം അംഗീകരിച്ചത്. കോണി ചിഹ്നം പാടില്ലെന്ന നിർദേശം ഒടുവിൽ ലീഗിന് അംഗീകരിക്കേണ്ടി വന്നു. ഓട്ടോറിക്ഷയാണ് ഇത്തവണ ചിഹ്നമായി ലഭിച്ചത്.
വനിതാ ലീഗിന്റെ നിയോജകമണ്ഡലം സെക്രട്ടറിയും ജില്ലാ നേതാവുമാണ് സ്ഥാനാർഥി.  വി പി രമയാണ് എൽഡിഎഫ്  സ്ഥാനാർഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top