03 December Tuesday
ഫയർ സർവീസ് സംസ്ഥാന കായികമേളക്ക് ഇന്ന് തുടക്കം

ട്രാക്കിലും ഫീൽഡിലും തീപടരും

സ്വന്തം ലേഖകൻUpdated: Friday Oct 25, 2024

 

 
 
കോഴിക്കോട് 
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫെൻസ് സംസ്ഥാന കായികമേളക്ക് വെള്ളിയാഴ്ച തുടക്കമാവും. കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക് മത്സരങ്ങൾ. തുടർന്ന് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ്, ഫുട്‌ബോൾ, വടംവലി മത്സരങ്ങളും നടക്കും. വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ ദേവഗിരി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഫയർ ആൻഡ് റെസ്ക്യു സർവീസസ് ഡയറക്ടർ ജനറൽ കെ പത്മകുമാർ  മേള ഉദ്‌ഘാടനം ചെയ്യും. കേരള പൊലീസ് ഉത്തരമേഖല ഐജി സേതുരാമൻ  മുഖ്യാതിഥിയാവും. ആയിരത്തോളം കായികതാരങ്ങൾ മൂന്നുദിവസം നീളുന്ന കായികമേളയിൽ മാറ്റുരക്കും. 
അഗ്നിരക്ഷാ സേനയിൽ വനിതകൾക്ക് സർക്കാർ നിയമനം നൽകിയശേഷം ആദ്യമായി നടക്കുന്ന സംസ്ഥാനമേളയാണിത്‌.  ഇതിനുപുറമെ അഗ്നിരക്ഷാ സേനയുടെ ഭാഗമായുള്ള ഹോംഗാർഡുകളെയും സിവിൽ ഡിഫെൻസിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ മീറ്റ് എന്ന പ്രത്യേകതയും ഉണ്ട്. എല്ലാ അഗ്നിബാധകളിലും തീയണക്കാൻ ഓടിയെത്തുന്നവർ ട്രാക്കിനെയും ഫീൽഡിനെയും തീപിടിപ്പിക്കുന്ന പ്രകടനത്തിനാണെത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top