28 November Monday

വനിതാ–-സാംസ്കാരിക വേദി സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കെഎസ്എസ്‌പിയു കൊടുവള്ളി ബ്ലോക്ക് വനിതാ വേദി സാംസ്കാരിക വേദി സംഗമം മേയർ ബീന ഫിലിപ്പ് 
 ഉദ്ഘാടനംചെയ്യുന്നു

തിരുവമ്പാടി 
 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടുവള്ളി ബ്ലോക്ക്തല വനിതാ വേദി, സാംസ്കാരിക വേദി സംഗമം നടത്തി. സാഹിത്യരചനാ മത്സര വിജയികൾക്ക് സമ്മാനവിതരണവും നടത്തി.  മേയർ ഡോ. ബീന ഫിലിപ്പ് സംഗമം ഉദ്ഘാടനംചെയ്തു. കെഎസ്എസ്‌പിയു ബ്ലോക്ക് പ്രസിഡന്റ് എം സദാനന്ദൻ അധ്യക്ഷനായി.
 ജില്ലാ പ്രസിഡന്റ് എം പി അസൈൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ വി ജോസഫ് സാഹിത്യമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ലാ കമ്മിറ്റി അംഗം വി കെ രത്നമ്മ, പി വി ജോൺ, പി കെ രാമൻകുട്ടി, കെ ജെ മോളി, കെ സി ജോസഫ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ കെ അബ്ദുറഹ്മാൻ കുട്ടി സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top