29 November Tuesday

ചെക്യാട് വീട്ടിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ചെക്യാട് കൊയമ്പ്രം പാലത്തിന് സമീപം മേച്ചിക്കാട് ജാഫറിന്റെ വീട്ടിൽ അഗ്നിരക്ഷാസേന തീ അണയ്ക്കുന്നു

പാറക്കടവ്
ചെക്യാട് കൊയമ്പ്രം പാലത്തിന് സമീപം ഇരുനില വീട്ടിൽ തീപിടിത്തം. മേച്ചിക്കാട് ജാഫറിന്റെ വീടാണ് ഇലക്ട്രിക് ഷോട്ട് സർക്യൂട്ട്മൂലം കത്തിനശിച്ചത്. ശനി രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു നില ഓടുമേഞ്ഞ വീടിന്റെ മുകൾ ഭാഗം പൂർണമായും കത്തിനശിച്ചു. 
ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസി. സ്റ്റേഷൻ ഓഫീസർ നന്ദകുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന തീയണച്ചു. 
വളയം പൊലീസും സ്ഥലത്തെത്തി. ഫർണിച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ച രേഖകൾ എന്നിവ കത്തി നശശിച്ചു. 
ശനിയാഴ്‌ച വിദേശത്ത് പോകാനിരുന്ന വീട്ടുടമ ജാഫറിന്റെ പാസ്പോർട്ടും കത്തിയതായി ബന്ധുക്കൾ പറഞ്ഞു. ഒന്നര മണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top