06 December Tuesday

കെജിഎൻഎ 
ജില്ലാ സമ്മേളനത്തിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
കൊയിലാണ്ടി
കേരള ഗവ. നഴ്സസ് അസോസിയേഷൻ 65ാമത് ജില്ലാ സമ്മേളനം  26, 27 തീയതികളിൽ കൊയിലാണ്ടി ടൗൺഹാളിൽ  നടക്കും. 26ന് രാവിലെ ഒമ്പതിന് തുടങ്ങുന്ന കൗൺസിൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി ഷീന ഉദ്ഘാടനംചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ രണ്ടിന്‌ നടക്കുന്ന യാത്രയയപ്പ് യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ ലതിക ഉദ്ഘാടനംചെയ്യും. ഏഴ്‌ ഏരിയകളിൽനിന്നും 300 പ്രതിനിധികൾ പങ്കെടുക്കും. 
27ന് രാവിലെ ഒമ്പതിന്‌ പതാകയുയർത്തും. സമ്മേളനത്തിന്റെ  ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ ഉദ്ഘാടനംചെയ്യും.
വൈകിട്ട്‌ പൊതുസമ്മേളനം നടക്കും. നാലിന്‌ ടൗൺഹാൾ പരിസരത്തുനിന്ന്‌ പ്രകടനമാരംഭിക്കും. ബസ് സ്റ്റാൻഡിനുസമീപം നടക്കുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും.  
സ്വാഗതസംഘം വൈസ് ചെയർമാൻ സി അശ്വിനി ദേവ്, ജന. കൺവീനർ എൻ വി അനൂപ്, ജില്ലാ സെക്രട്ടറി എ ബിന്ദു, പ്രസിഡന്റ്‌ വി പി സ്മിത, ട്രഷറർ പി റെജിന, ഏരിയാ സെക്രട്ടറി എം അമൽഗീത് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top