16 October Saturday

അത്‌ പുള്ളിപ്പുലി തന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

വിലങ്ങാട് കണ്ടെത്തിയ പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ

നാദാപുരം
വിലങ്ങാട് പാനോത്ത് കുരിശുപള്ളിക്കു സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു. 
കണ്ണവം വനമേഖലയോടു ചേർന്ന വലിയ പോനോത്ത് കുരിശുപള്ളിക്കു സമീപമാണ് ചെളിയിൽ പതിഞ്ഞ വലിയ കാൽപ്പാടുകൾ കണ്ടത്.  പ
്രദേശവാസികളായ യുവാക്കളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌. 
കാൽപ്പാടുകളുടെ ഫോട്ടോ മുത്തങ്ങ വന്യജീവി സങ്കേതത്തിലെ അധികൃതർക്ക് അയച്ചപ്പോഴാണ്‌ പുള്ളിപ്പുലിയുടെ കാൽപ്പാടുകളാണെന്ന്‌ സ്ഥിരീകരിച്ചത്. 
രണ്ടുമാസം മുമ്പ് ആനക്കുഴി പ്രദേശത്ത് നാട്ടുകാരൻ പുലിയെ കണ്ടിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top