25 October Monday

ബാലുശേരി ബ്ലോക്കിൽ അഗ്രി പാർക്ക് തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ബാലുശേരി ബ്ലോക്ക് അഗ്രി പാർക്കിലെ തെങ്ങ് തടം തുറക്കുന്ന യന്ത്രം 
മന്ത്രി പി പ്രസാദ് കാണുന്നു

 ബാലുശേരി 

ബ്ലോക്ക് പഞ്ചായത്ത് അഗ്രി പാർക്ക്‌ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാർഷിക കർമസേന, പാടശേഖര സമിതി, എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ, കൃഷിക്കാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാർഷിക യന്ത്രങ്ങളുടെ റിപ്പയറിങ്ങിന്‌ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. ബാലുശേരി പഞ്ചായത്തിലെ 103 വയസ്സുകഴിഞ്ഞ കർഷകൻ മണ്ണാംപൊയിലിലെ ചെക്കുട്ടിയേട്ടനെയും ജില്ലാതല കാർഷിക അവാർഡിന് അർഹരായവരെയും ആദരിച്ചു. ബ്ലോക്കിലെ കാർഷിക പദ്ധതികളുടെ ആൽബം ചടങ്ങിൽ പ്രകാശിപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത പാലാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത, കെ എസ് ഷീബ, യു ജയകുമാരൻ, രൂപലേഖ കൊമ്പിലാട്, ടി എം ശശി, എം കെ വനജ, റംല മാടംവള്ളികുന്നത്ത്, ആലങ്കോട് സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top