20 October Wednesday

ജനസേവന കേന്ദ്രം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ജനസേവന കേന്ദ്രം ലിന്റോ ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 താമരശേരി 

പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവന കേന്ദ്രം ലിന്റോ ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ്‌ കെ സി വേലായുധൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ടി എ മൊയ്തീൻ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷംസീർ പോത്താറ്റിൽ,  പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ സേവനങ്ങൾ, ബിൽ പേയ്മെന്റുകൾ, പാൻ കാർഡ്, പാസ്‌പോർട്ട്, റവന്യൂ–- രജിസ്ട്രേഷൻ വകുപ്പ്‌ സേവനങ്ങൾ, ഓൺലൈൻ സേവനങ്ങൾ, മൈക്രോ എടിഎം സൗകര്യം ഉപയോഗിച്ച് പണം പിൻവലിക്കൽ, അടയ്‌ക്കൽ എന്നിവയും ഇവിടെ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top