31 October Saturday

എണ്ണൂറും കടന്നു ശ്വാസം മുട്ടിച്ച്‌

സ്വന്തം ലേഖകന്‍Updated: Friday Sep 25, 2020
 
കോഴിക്കോട്‌
ആരോഗ്യമേഖലയെ അങ്ങേയറ്റം ആശങ്കയിലാക്കി കോവിഡ്‌ രോഗവ്യാപനം. വ്യാഴാഴ്‌ച 883 പേർക്കാണ്‌ ജില്ലയിൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതാദ്യമായി സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കേസുകളും വ്യാഴാഴ്‌ച ജില്ലയിലാണ്‌. സമ്പർക്കത്തിലൂടെയാണ്‌ 811 പേർക്കും രോഗം സ്ഥിരീകരിച്ചത്‌. നാലുപേർ വിദേശത്തുനിന്ന്‌ വന്നവരാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുവന്ന 28 പേരും ഉറവിടം വ്യക്തമല്ലാത്ത 40 രോഗികളുമുണ്ട്‌. 308 പേർ രോഗമുക്തരായി. പുതിയ കണക്കുകൾ പ്രകാരം 4721 പേർ ചികിത്സയിലുണ്ട്‌.
22,046 പേർ നിരീക്ഷണത്തിൽ
വ്യാഴാഴ്‌ച 1137 പേർ കൂടി നിരീക്ഷണത്തിലായതോടെ ആകെ എണ്ണം 22,046 ആയി. ഇതുവരെ 1,01,301 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 402 പേരുൾപ്പെടെ 3337 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 329 പേർ ആശുപത്രി വിട്ടു. 193 പ്രവാസികൾകൂടി നിരീക്ഷണത്തിലായതോടെ ആകെ എണ്ണം 3883 ആയി. ഇതുവരെ 37,993 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. 
വ്യാഴാഴ്‌ച 6,150 സാമ്പിൾ പരിശോധന‌ക്കയച്ചു. ആകെ 3,17,913  സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 3,15,532 ഫലം ലഭിച്ചു. ഇതിൽ 3,02,618 എണ്ണം നെഗറ്റീവാണ്. 2381 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top