20 October Tuesday

ഇതൊരു മാതൃകയാണ്, ഓർമപ്പെടുത്തലും

സ്വന്തം ലേഖകൻUpdated: Friday Sep 25, 2020

 

കുന്നമംഗലം 
യാദൃച്ഛികമായാണ് എംഎൽഎയുടെ വണ്ടി  ആർഇസി ഗവ. ഹയർസെക്കൻഡറി   സ്കൂളിലെത്തിയത്. എംഎൽഎയുടെ വാഹനം കണ്ടതോടെ കൈലിയും ടീഷർട്ടും ധരിച്ച വാർഡ് മെമ്പർ ബിജു അടുത്തെത്തി. എംഎൽഎയെ അദ്ദേഹം നേരെ കൊണ്ടുപോയത് അടുക്കളയിലേക്കാണ്. ഉച്ചയൂണ് പേക്ക് ചെയ്യുന്നവർ, അടുക്കി വയ്‌ക്കുന്നവർ, ഓട്ടോയിലേക്ക്   എടുത്തുവയ്‌ക്കുന്നവർ...  എൻഐടി മെഗാ ഹോസ്റ്റലിലെ കോവിഡ് ബാധിതർക്കുള്ള ഭക്ഷണമാണ് ഈ  അടുക്കളയിൽ പാചകം ചെയ്യുന്നത്.  നിത്യേന അഞ്ഞൂറോളം പേർക്കാണ് ഇവിടെ നിന്നും ഭക്ഷണമൊരുക്കുന്നത്. ദിവസവും അഞ്ച് നേരം. ഒരു പരാതിക്കും ഇട നൽകാതെ, ഒറ്റ മനസ്സായി അവർ പണിയെടുക്കുകയാണിവർ. അതിരാവിലെ വീട്ടിൽനിന്നിറങ്ങി പാതിരാത്രിയിൽ തിരിച്ചെത്തുന്നവർ.  സമൂഹത്തിന്റെ ക്ഷേമവും  നാടിന്റെ കരുതലും സ്വന്തം ഉത്തരവാദിത്തമായാണ് അവർ ഏറ്റെടുത്തിട്ടുള്ളത്. 
ഇതൊരു ചൂണ്ടുപലകയാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സിഎഫ്എൽ ടിസികൾ സുഗമമായി നടക്കുന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.  
ചാത്തമംഗലം പഞ്ചായത്തിൽ മാത്രം മൂന്ന് സിഎഫ്എൽടിസികളുണ്ട്. ഓരോയിടത്തേക്കും മൂന്നിടങ്ങളിൽനിന്ന് നിത്യേന ഭക്ഷണമൊരുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് സ്വയം സമർപ്പിതരായ ഒട്ടേറെപ്പേർ അവയിൽ കൈമെയ് മറന്ന് പണിയെടുക്കുന്നു. പഞ്ചായത്ത് ഭരണനേതൃത്വവും യുവജന സംഘടനാ സംവിധാനവും അവർക്കൊപ്പം മാർഗനിർദേശവും സഹായവുമായി  നിൽക്കുന്നു. മനുഷ്യരുടെ പ്രയാസങ്ങളിൽ പരിഹാരവുമായി ഒപ്പം നിൽക്കുന്നത്തുകൂടിയാണ് രാഷ്ട്രീയപ്രവർത്തനമെന്ന് തിരിച്ചറിഞ്ഞവരാണ് ഇവരെല്ലാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top