23 October Friday

കരുതലിന്റെ കൈത്താങ്ങ്: ജില്ലയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 

പുതിയങ്ങാടി
കരുതലിന്റെ കൈത്താങ്ങായി സംസ്ഥാന സർക്കാർ 4 മാസത്തേക്ക് കൂടി എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നൽകുന്ന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. 
     സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് എല്ലാ കാർഡുടമകൾക്കും നാലുമാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യകിറ്റ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. 
     മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്ത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പുതിയങ്ങാടിയിലെ റേഷൻകടയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. കൗൺസിലർ എം ശ്രീജ അധ്യക്ഷയായി. കൗൺസിലർ കെ കെ റഫീക്ക്, ജില്ലാ സപ്ലൈ ഓഫീസർ ശിവകാമി അമ്മാൾ എന്നിവർ സംസാരിച്ചു.      ഉത്തരമേഖലാ ഡെപ്യൂട്ടി കൺട്രോളർ വി വി സുനില സ്വാഗതവും റീജിയണൽ മാനേജർ രഘുനാഥ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top