21 October Wednesday

വടകരയിൽ 33 പേർക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 

വടകര
ജില്ലാ ആശുപത്രിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ 17 പേരും ആർടിപിസിആർ ടെസ്റ്റിൽ 16 പേർക്കും വ്യാഴാഴ്ച കോവിഡ് പോസിറ്റീ വായതായി സൂചന. നഗരപരിധിയിലെ നാൽപ്പതാം വാർഡിലാണ്  14 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുരിയാടി ഒന്നാം വാർഡിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചു. നഗര പരിധിയിലെ ഹരിതകർമസേന അംഗവും പതിമൂന്നാം വാർഡിൽ താമസക്കാരിയുമായ യുവതിക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭയിലെ കണ്ടിജൻസി ജീവനക്കാരായ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിലൊരാൾ മണിയൂർ സ്വദേശിയും മറ്റൊരാൾ വടകര സ്വദേശിയുമാണ്. വടകര താലൂക്ക് ഓഫീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർക്കും  പോസിറ്റീവായി.  ചെറുവണ്ണൂർ പഞ്ചായത്തിൽ താമസക്കാരനാണ്. താലൂക്ക് ഓഫീസിലെ കോഴിക്കോട് സ്വദേശിയായ മറ്റൊരു ജീവനക്കാരി നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. ഡെപ്യൂട്ടി തഹസിൽദാറുമായി സമ്പർക്കത്തിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
വടകര സ്വകാര്യ ആശുപത്രിയിലെ രണ്ടു നേഴ്‌സുമാരടക്കം നാലുപേർക്കും രോഗമുണ്ട്‌.  രോഗബാധിതരുടെ എണ്ണം  വർധിക്കുന്ന സാഹചര്യത്തിൽ  രോഗ ലക്ഷണങ്ങൾ ഇല്ലാത്ത രോഗബാധിതരെ  വീടുകളിൽ തന്നെ കഴിയാൻ ഉത്തരവ് വന്നതായും നഗരസഭാ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top