20 November Wednesday

കനിവോടെ കാതോർക്കാം..

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി സിങ്ങിങ്‌ ആർട്ടിസ്‌റ്റ്‌ അസോസിയേഷൻ സംഘടിപ്പിച്ച ഗാനമേള

സ്വന്തം ലേഖകൻ
കോഴിക്കോട്‌
‘കേരളം...കേരളം...
കേളികൊട്ടുയരുന്ന കേരളം 
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം
എൻ കേരളം’
ഇ കെ രൂപേഷ്‌ പാടുമ്പോൾ വെള്ളപ്പൊക്കത്തിൽ തകർന്ന കേരളമല്ല നാളെ വീണ്ടും പച്ചപ്പണിയുന്ന കേരളം ശ്രോതാക്കളുടെ മനസ്സിൽ തെളിയുകയാണ്‌.  
പ്രളയത്തിൽ   സർവതും നഷ്ടമായവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സ്വരൂപിക്കുന്നതിനായാണ്‌ കോഴിക്കോട്ട്‌ പാട്ടുകാർ ഒത്തുകൂടി പാടിയത്‌. സിങ്ങിങ്‌ ആർടിസ്‌റ്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌ സംഗീതയാത്രയ്‌ക്ക്‌  ശനിയാഴ്‌ച തുടക്കം കുറിച്ചത്‌.
25ഓളം ഗായകരാണ്‌ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പാടിയത്‌. മഷൂദ്‌, സലീഫ്‌, സലീം മലേഷ്യ, റോഷ്‌നി തുടങ്ങിയവർ പാട്ടുകൾ പാടി.
പബ്ലിക്‌ ലൈബ്രറി പരിസരത്തു നിന്നായിരുന്നു സംഗീത യാത്രയുടെ തുടക്കം. മാങ്കാവ്‌, കിണാശേരി, പന്തീരാങ്കാവ്‌ എന്നിവിടങ്ങളിലും സംഘമെത്തി. ഓട്ടോറിക്ഷയിൽ ബോക്‌സ്‌ വെച്ച്‌ കരോക്കെ മാതൃകയിലായിരുന്നു ആലാപനം. വെള്ളപ്പൊക്കത്തിൽ തകർന്ന കേരളത്തെ രക്ഷിക്കാൻ നന്മ മനസ്സുകൾ ഉണരുന്ന കാലത്ത്‌  ഗാനങ്ങളോടും നല്ല പ്രതികരണമാണെന്നും ആളുകൾ സംഭാവന നൽകുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.
ഞായറാഴ്‌ച യാത്രയുടെ ഉദ്‌ഘാടനം ബീച്ച്‌ പരിസരത്ത്‌ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. കലക്ടർ സാംബശിവറാവു, നടന്മാരായ മാമുക്കോയ,സുധീഷ്‌, വിനോദ്‌ കോവൂർ, സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്‌ നൂറോളം ഗായകർ ഗാനങ്ങൾ ആലപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top