28 September Tuesday

ജലസേചന കനാൽ അക്വഡക്‌റ്റ് അപകട ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ചാലപ്രം ആറാട്ട്കുളം റോഡിലെ ജലസേചന കനാൽ അക്വഡക്‌റ്റ് കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തായ നിലയിൽ

നാദാപുരം
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ അക്വഡക്‌റ്റ് ജനജീവിതത്തിന് അപകട ഭീഷണിയുയർത്തുന്നു. കക്കംവെള്ളി ചാലപ്രം ആറാട്ട്കുളം റോഡിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിലാണ് കാലപ്പഴക്കം കാരണം കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് ഇരുമ്പ് കമ്പികൾ പുറത്തായിരിക്കുന്നത്‌. 
തൂണുകൾ പലതും വിണ്ട് കീറിയ നിലയിലാണ്. അഞ്ഞൂറ് മീറ്ററോളം നീളത്തിൽ കനാലിന്റെ ഭാഗങ്ങളിൽ മരങ്ങൾ വളർന്നിട്ടുണ്ട്‌. കമ്പികളും തുരുമ്പ് പിടിച്ചിട്ടുണ്ട്‌. 40  വർഷം മുമ്പാണ് ജലസേചനത്തിനായി തൂണേരി സബ് കനാൽ നിർമിച്ചത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കനാൽ തുറന്നാൽ നാട്ടുകാർക്ക്‌ യഥേഷ്ടം വെള്ളം ലഭിക്കാറുണ്ട്. 
എന്നാൽ ജലസേചന വകുപ്പ് കനാൽ അറ്റകുറ്റപ്പണികൾ ഇതുവരെ നടത്തിയിട്ടില്ല. അക്വഡക്‌റ്റിലെ ചോർച്ച കാരണം വെള്ളം പാഴാവുന്നതും പതിവാണ്. 
കാലപ്പഴക്കംമൂലം അക്വഡക്‌റ്റ് തകർന്നാൽ വൻ ദുരന്തമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി കനാൽ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തുകയോ പുനർ നിർമാണ പ്രവൃത്തി നടത്തുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top