28 September Tuesday

കുണ്ടായിത്തോട്ടെ മാലിന്യം ഇനിയും മാറ്റിയില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

കുണ്ടായിത്തോട് തീപിടിത്തമുണ്ടായ മാലിന്യ സംഭരണ കേന്ദ്രം

ഫറോക്ക് 
കുണ്ടായിത്തോട്‌ തീപിടിത്തമുണ്ടായ അജൈവ മാലിന്യ സംഭരണ- കയറ്റുമതി കേന്ദ്രത്തിലെ മാലിന്യം ഇനിയും മാറ്റിയില്ല.  വൻ തീപിടിത്തമുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും നാമമാത്ര അളവിലുള്ള മാലിന്യമേ ഇവിടെനിന്ന്‌ നീക്കംചെയ്തിട്ടുള്ളു. ആയിരക്കണക്കിന് ടൺ മാലിന്യം ഇപ്പോഴും കുന്നുകൂടിക്കിടക്കയാണ്‌. അനധികൃതമായി ആരംഭിച്ച മാലിന്യശേഖരണ കേന്ദ്രമായിരുന്നു ഇത്‌.
ഡിസംബർ 29നാണ് വൻകിട വാഹന വില്പന കേന്ദ്രങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്നതിന് തൊട്ടടുത്തായി വൻ അഗ്നിബാധയുണ്ടായത്. ജില്ലയിലേയും സമീപ ജില്ലയിലേയും മുപ്പത് ഫയർ യൂണിറ്റുകളും നാട്ടുകാരും സന്നദ്ധ സേവകരുമൊന്നിച്ച്‌ തീയണച്ചാണ്‌ വൻ ദുരന്തം ഒഴിവാക്കിയത്. 
 മാലിന്യം കൂട്ടിയിട്ടാലുണ്ടായേക്കാവുന്ന രാസപ്രവർത്തനങ്ങളുടെ ഭാഗമായാണ് തീ പടർന്നതെന്നായിരുന്നു വിദഗ്ധാഭിപ്രായം. മാലിന്യം അതിവേഗം മാറ്റാൻ അധികൃതർ നിർദേശിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top