28 September Tuesday

ടിപിആർ കുറയുന്നില്ല, കർശന നടപടികളുമായി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
ഫറോക്ക് 
രാമനാട്ടുകര, ഫറോക്ക് നഗരസഭകൾ, കടലുണ്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊലീസും സെക്ടർ മജിസ്ട്രേറ്റുമാരുടെ സംഘവും പരിശോധന  കർശനമാക്കി.
  പ്രവർത്തനാനുമതിയുള്ള സ്ഥാപങ്ങളുടെ നടത്തിപ്പുകാർ, ജീവനക്കാർ എന്നിവർ ആന്റിജൻ, ആർടിപിസിആർ പരിശോധന ഫലമോ വാക്സിനേഷൻ എടുത്തതിന്റെ   രേഖകളോ ഹാജരാക്കണം. ഈ നിബന്ധനകൾ പാലിക്കുന്ന വ്യാപാര - വാണിജ്യ അനുബന്ധ സ്ഥാപനങ്ങൾ മാത്രമേ ഇനി മുതൽ തുറക്കാൻ പാടുള്ളൂ.  
 കഴിഞ്ഞ ഒരു മാസത്തിലേറെയായി ഫറോക്ക്, രാമനാട്ടുകര നഗരസഭ, കടലുണ്ടി പഞ്ചായത്ത് പരിധിയിൽ കോവിഡ്   തോത് വർധിച്ചുവരികയാണ്. മൂന്നിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലായതിനാൽ "ഡി’ വിഭാഗത്തിൽ തന്നെ തുടരുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top