23 September Thursday

ഭീതിയൊഴിഞ്ഞു, പക്ഷിപ്പനിയല്ല

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
സ്വന്തം ലേഖകൻ
കോഴിക്കോട്‌
കൂരാച്ചുണ്ടിലെ കോഴിഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തത്‌ പക്ഷിപ്പനി ബാധിച്ചല്ലെന്ന്‌ പരിശോധനാഫലം. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലായിരുന്നു   പരിശോധന. 
കഴിഞ്ഞ ദിവസമാണ്‌ കൂരാച്ചുണ്ടിലെ ഒരു ഫാമിൽ 350 ഓളം കോഴികൾ കൂട്ടത്തോടെ ചത്തത്‌. പക്ഷിപ്പനിക്ക്‌ സമാനമായ ലക്ഷണങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഫാമിലും പത്ത്‌ കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ചക്കിട്ടപാറ, കായണ്ണ, കൂരാച്ചുണ്ട്‌, കൂത്താളി, ചങ്ങരോത്ത്‌, പേരാമ്പ്ര, നൊച്ചാട്‌, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്‌, കട്ടിപ്പാറ പഞ്ചായത്തുകളിലാണ്‌ ജാഗ്രതാ നിർദേശം. പരിശോധനാ ഫലം നെഗറ്റീവായതോടെ  നിയന്ത്രണങ്ങൾ നീക്കുമെന്ന്‌ ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. കെ രമാദേവി പറഞ്ഞു. കോഴികൾക്ക്‌ സാധാരണ വരുന്ന രോഗമാണിത്‌. പടർന്നുപിടിക്കുന്നതല്ല. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top