30 June Thursday

കിണറ്റിൽ വീണ പശുവിനെയും 
രക്ഷിക്കാനിറങ്ങിയവരെയും പുറത്തെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

പെരുവണ്ണാമൂഴിയിൽ 65 അടി താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെയും രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

പേരാമ്പ്ര
കിണറ്റിലകപ്പെട്ട പശുവിനെയും രക്ഷിക്കാനായി കിണറ്റിലിറങ്ങി കുടുങ്ങിയ രണ്ടുപേരെയും പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 
പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്റെ വീട്ടിലെ 65 അടി താഴ്ചയും 15 അടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണ പശുവിനെയും അതിനെ രക്ഷപ്പെടുത്തുന്നതിനായി കിണറ്റിലിറങ്ങി തിരിച്ചുകയറാനാകാതെ പ്രയാസപ്പെട്ട കുന്നോത്ത് സന്തോഷ്, കുഞ്ഞാമ്പുറത്ത് കെ സി ഷാജി എന്നിവരെയുമാണ് പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. 
സ്റ്റേഷന്‍ ഓഫീസര്‍  സി പി ഗിരീശന്‍, അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ പി സി പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍  അഗ്നിരക്ഷാസേന ഓഫീസർ കെ കെ ശിഖിലേഷ് കിണറ്റിലിറങ്ങി ഇരുവരെയും പശുവിനെയും കരയ്ക്കെത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top