കോഴിക്കോട്
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഈസ്റ്റ്ഹിൽ പ്രീ- എക്സാമിനേഷൻ ടെയിനിങ് സെന്ററിൽ മൂന്നുവർഷമായി കംപ്യൂട്ടർ പരിശീലനം മുടങ്ങിയത് പുനരാരംഭിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിൽരഹിതരായ പട്ടികജാതി- പിന്നോക്ക വിഭാഗം യുവതീയുവാക്കളെ മത്സര പരീക്ഷകൾക്ക് സജ്ജമാക്കാൻ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിശീലന കേന്ദ്രത്തിൽ മൂന്നുവർഷമായി അധ്യാപകരില്ല. ഇതിനാലാണ് ഡിടിപി, ഡാറ്റ എൻട്രി കോഴ്സ് ഉൾപ്പെടെയുള്ള കംപ്യൂട്ടർ പഠനം നിർത്തിയത്. പഠനത്തിനായി സ്ഥാപിച്ച 14 കംപ്യൂട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇവ നന്നാക്കാൻ ഉദ്യോഗസ്ഥർ താൽപ്പര്യം കാട്ടുന്നില്ല. കേന്ദ്രം ഈസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റൽ പരിസരത്തുനിന്ന് നഗരത്തിൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കണമെന്നും പികെഎസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..