19 June Wednesday

പ്ലസ‌് വൺ പ്രവേശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019
കോഴിക്കോട‌് 
പ്ലസ‌് വൺ പ്രവേശനം ആരംഭിച്ചു. ജില്ലയിലെ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലെ മെറിറ്റ‌് സീറ്റിലേക്കുള്ള പ്രവേശനമാണ‌് നടന്നത‌്. ആകെയുള്ള 23038 സീറ്റിൽ 18711 സീറ്റിലും അലോട്ട‌്മെന്റ‌് നടന്നു. 4327 സീറ്റ‌് ഇപ്പോഴും ഒഴിവുണ്ട‌്. 31ന‌് അലോട്ട‌്മെന്റ‌് അവസാനിക്കും. ജൂൺ മൂന്നിന‌് സ‌്കൂൾ തുറക്കും. സപ്ലിമെന്ററി അലോട്ട‌്മെന്റ‌് ജൂൺ മൂന്നിന‌് തുടങ്ങി ജൂലൈ അഞ്ചിന‌് അവസാനിക്കും. 
ആദ്യ പട്ടിക പ്രകാരമുള്ള വിദ്യാർഥികളുടെ പ്രവേശനം 27 വരെയാണ‌്. അലോട്ട‌്മെന്റ‌് ലഭിച്ച വിദ്യാർഥികൾ 27ന‌് വൈകിട്ട‌് നാലിന‌് മുമ്പായി അതത‌് സ‌്കൂളുകളിൽ പ്രവേശനം നേടണം. താൽക്കാലിക പ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർ അലോട്ട‌്മെന്റുകളിൽ നിന്നൊഴിവാക്കും. ആദ്യ ഓപ‌്ഷനായി നൽകിയ സ‌്കൂളുകൾ ലഭിച്ചവർ പ്രവേശനം നേടണം. മറ്റുള്ളവർക്ക‌് ഇഷ‌്ടാനുസരണം സ്ഥിരമായോ താൽക്കാലികമായോ പ്രവേശനം നേടാം. താൽക്കാലിക പ്രവേശനത്തിന‌് ഫീസടയ‌്ക്കേണ്ടതില്ല. 
 ഏകജാലകത്തിലൂടെ 49085  പേരാണ‌് പ്ലസ‌് വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയത‌്. 
അപേക്ഷകളിൽ 45‌,438 സംസ്ഥാന സിലബസുകാരും 3‌‌,572 സിബിഎസ‌്ഇ സിലബസുകാരും 182 ഐസിഎസ‌്ഇ അപേക്ഷകരുമുണ്ട‌്. സ‌്പോർട‌്സ‌് ക്വോട്ടയിൽ എട്ട് അപേക്ഷകളുമുണ്ട്. 
എസ‌്‌എസ‌്എൽസി പരീക്ഷയിൽ  98.54 വിജയശതമാനത്തിൽ 44,074 പേരാണ‌് ജില്ലയിൽ ഉപരിപഠനത്തിന‌് അർഹരായത‌്. ജില്ലയിൽ 178  സ‌്കൂളുകളിലേക്കാണ‌് ഏകജാലകം വഴി പ്രവേശനം നടക്കുന്നത‌്. ഇതിൽ 67 സർക്കാർ സ‌്കൂളുകൾ, 108 എയ‌്ഡഡ‌് സ‌്കൂളുകൾ, രണ്ട‌് സ‌്പെഷ്യൽ ‌സ‌്കൂളുകൾ, ഒരു ടെക‌്നിക്കൽ സ‌്കൂൾ എന്നിവ ഉൾപ്പെടുന്നു. അൺഎയ‌്ഡഡ‌് ‌സ‌്കൂളുകൾ ഏകജാലക പരിധിയിൽപ്പെടുന്നില്ല.
പ്രധാന വാർത്തകൾ
 Top