27 May Wednesday

ആശങ്ക വേണ്ട; ഭക്ഷണം വാതിൽക്കൽ എത്തും

സ്വന്തം ലേഖികUpdated: Wednesday Mar 25, 2020

 

 
കോഴിക്കോട‌്
ദൂരസ്ഥലങ്ങളിൽ നിന്നെത്തി ലോഡ‌്ജുകളിലും മറ്റും താമസിക്കുന്നവർക്ക്‌  ഭക്ഷണം ലഭ്യമാക്കാൻ നടപടി. രാവിലെ എട്ട‌് മുതൽ രാത്രി എട്ട‌് വരെ നഗരത്തിലെ ചില ഹോട്ടലുകൾ ഇവർക്കായി ഭക്ഷണം ഒരുക്കും. ആപ്‌ വഴിയും  സ്വകാര്യ ഏജൻസിയുടെ സഹകരണത്തിലും ഭക്ഷണം  ആവശ്യക്കാരന്റെ മുന്നിലെത്തും.  ഹോട്ടലിൽനിന്ന‌് നേരിട്ടും വാങ്ങാം. മേയറുടെ ചേംബറിൽ ചേർന്ന ഹോട്ടൽ ആൻഡ്‌ റസ‌്റ്റോറന്റ‌് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ‌് തീരുമാനം.
   കോവിഡ‌് പശ‌്ചാത്തലത്തിൽ ജില്ല അടച്ചതോടെ ജോലിയാവശ്യത്തിനായി മറ്റ‌് ജില്ലകളിൽനിന്നെത്തി ലോഡ‌്ജുകളിൽ താമസിക്കുന്നവർക്ക‌് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ‌് നടപടി. ‌സ‌്റ്റേഡിയം ജങ‌്ഷനിലെ റഹ‌്മത്ത‌്, ഈസ‌്റ്റ‌് നടക്കാവ‌് സൽക്കാര, കാരപ്പറമ്പ‌് മലബാർ റസ്റ്റോറന്റ‌്, അരക്കിണർ ന്യൂസ‌്റ്റാർ, പാലാഴി ഹോട്ടൽ ജിനാൻ, മെഡിക്കൽ കോളേജ‌് വേണാട‌് എന്നീ ഹോട്ടലുകളിലാണ‌് സൗകര്യം ഏർപ്പെടുത്തിയത‌്.  പ്രത്യേക അനുമതിയോടെയാണ‌് വൈകിട്ട‌് അഞ്ചിന്‌ ശേഷവും  ഹോട്ടൽ പ്രവർത്തിപ്പിക്കുന്നത‌്. ഹോട്ടലുകളിൽ ഇരുന്ന‌് ഭക്ഷണം കഴിക്കാനാവില്ല. പാർസലായി കൊണ്ടുപോകാം. POTAFO  ആപ്പ‌് ഡൗൺലോഡ‌് ചെയ‌്താൽ ഇതുവഴിയും ഭക്ഷണം വീട്ടിലെത്തും. ഭക്ഷണം എത്തിക്കാനായി ഒരു ഏജൻസിയെയും നിയോഗിച്ചിട്ടുണ്ട‌് (ഫോൺ: 0495:4011066, 8606020133,7511177999). അതത‌് ഹോട്ടലുകളെ  ഫോൺ വഴി  ബന്ധപ്പെട്ടാലും ഭക്ഷണം കിട്ടും.  നഗരസഭയുടെ പരിധിയിൽ എവിടെയും  ഭക്ഷണം എത്തിക്കും. ഏഴ‌് കിലോമീറ്റിനുള്ളിലാണെങ്കിൽ  20 രൂപയാണ‌് ഡെലിവറി നിരക്ക‌്.
പ്രധാന വാർത്തകൾ
 Top