കോഴിക്കോട്
കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ചെറുക്കണമെന്ന ആഹ്വാനവുമായി കെഎസ്-കെടിയു പ്രക്ഷോഭ പ്രചാരണ ജാഥ 28, 29 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. കൃഷിഭൂമി പുതുകേരളം എന്ന മുദ്രാവാക്യമുയർത്തി 25ന് വൈകിട്ട് നാലിന് കാസർകോടുനിന്ന് ആരംഭിക്കുന്ന ജാഥ ശനിയാഴ്‌ചയാണ് ജില്ലയിൽ പ്രവേശിക്കുന്നത്. വൈകിട്ട് അഞ്ചിന് താമരശേരിയിലാണ് ആദ്യസ്വീകരണം. ജില്ലാ അതിർത്തിയിൽ ജാഥയെ വരവേൽക്കും. ഞായർ പകൽ 11ന് കല്ലാച്ചിയിലാണ് ആദ്യ സ്വീകരണം. പകൽ മൂന്നിന് വടകരയിലാണ് സ്വീകരണം. വൈകിട്ട് നാലിന് കൊയിലാണ്ടിയിലെ സ്വീകരണത്തിനുശേഷം വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. കെഎസ്‌കെടിയു ജനറൽ സെക്രട്ടറി എൻ ചന്ദ്രനാണ് ജാഥാ ലീഡർ. വൈസ് പ്രസിഡന്റ് ലളിത ബാലൻ വൈസ് ക്യാപ്റ്റനും ട്രഷറർ സി ബി ദേവദർശനൻ മാനേജരുമാണ്. എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, കോമള ലക്ഷ്മണൻ എന്നിവർ ജാഥാംഗങ്ങളുമാണ്.
നെൽവയൽ തരിശിടരുത്, അവശേഷിക്കുന്ന മിച്ചഭൂമി–-പട്ടയപ്രശ്‌നങ്ങൾ പരിഹരിക്കുക, കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..