28 May Saturday

വഖഫ്‌ സ്വത്തുകൾ 
തിരിച്ചുപിടിക്കും: 
മന്ത്രി അഹമ്മദ് ദേവർകോവിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
കോഴിക്കോട് 
കേരളത്തിലെ അന്യാധീനപ്പെട്ട മുഴുവൻ വഖഫ്‌ സ്വത്തുകളും  ഈ സർക്കാരിന്റെ കാലത്ത്‌ തന്നെ തിരിച്ചുപിടിക്കുമെന്ന്  മന്ത്രി അഹമ്മദ് ദേവർകോവിൽ.  വഖഫ് സ്വത്തുകൾ   ക്രമവിരുദ്ധമായി പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.  ഇവയെല്ലാം കണ്ടെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായ നടപടിയെന്ന് പറഞ്ഞ്‌ വിലകുറച്ചു കാണിക്കാൻ ശ്രമം നടത്തുന്നുണ്ട്.  എന്ത്‌ പ്രതിബന്ധമുണ്ടായാലും സർക്കാർ മുന്നോട്ടു പോകും.  രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയും കൈവശം വെച്ചുകൊണ്ടിരിക്കുന്ന വഖഫ് സ്വത്തുകൾ നഷ്ടപ്പെടുമെന്ന ഭയത്താലുമാണ് ചിലർ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഇതിനെ രാഷ്ട്രീയ വിഷയമായി  ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.  
        റിസാല വാരികയുടെ വഖഫ്  പതിപ്പിന്റെ പ്രകാശനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിക്ക് നൽകി പ്രകാശിപ്പിച്ചു. എസ് ശറഫുദ്ദീൻ അധ്യക്ഷനായി.  കാസിം ഇരിക്കൂർ,  സി എൻ ജഅ്ഫർ, ഹാമിദലി സഖാഫി പാലാഴി, സലീം അണ്ടോണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top