27 February Thursday

അണിചേരാൻ സാംസ്‌കാരിക നായകരും

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

  

കോഴിക്കോട്‌
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി  റിപ്പബ്ലിക്‌ ദിനത്തിൽ നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ  സാംസ്‌കാരിക നായകരും കണ്ണിചേരും.
മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർക്ക് പൂറമെ എം ജി എസ്‌ നാരായണൻ, പി വത്സല, കെ പി രാമനുണ്ണി, പി കെ പാറക്കടവ്‌, എൻ പി ഹാഫിസ്‌ മുഹമ്മദ്‌, എം എൻ കാരശേരി, ഡോ. ഖദീജ മുംതാസ്‌, വി ആർ സുധീഷ്‌, കെ ഇ എൻ, കെ പി സുധീര, കടത്തനാട്ട് നാരായണൻ, ഡോ. കെ എം ഭരതൻ, ഡോ. എം ആർ രാഘവവാര്യർ,  കൈതപ്രം ദാമോദരൻ,  മാമുക്കോയ, ജോയ്‌ മാത്യു, രഞ്ജിത്ത്, മനു അശോകൻ,  സാവിത്രി ശ്രീധരൻ, ദീദി ദാമോദരൻ, പ്രേംചന്ദ്, കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, പോൾ കല്ലാനോട്, പി കെ ഗോപി, വീരാൻകുട്ടി, വി ടി മുരളി, ഐസക്ക് ഈപ്പൻ, ഡോ. പി കെ പോക്കർ, എ ശാന്തകുമാർ, ജയപ്രകാശ് കാര്യാൽ, ടി സുരേഷ്ബാബു, ചെലവൂർ വേണു, മാധവൻ കുന്നത്തറ, എം എ നാസർ, ഉഷ ചന്ദ്രബാബു, കാസിം വാടാനപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഫസൽ ഗഫൂർ, ടി പി അബ്ദുള്ള കോയ മദനി, ഡോ. ഹുസ്സൈൻ മടവൂർ, ഡോ. ഐ പി അബ്ദുൾ സലാം, ടി കെ അബ്ദുൾ കരീം, അബ്ദുൾ നാസർ സഖാഫി, സി പി കുഞ്ഞുമുഹമ്മദ്, ഡോ. മജീദ് സ്വലാഹി, കെ വി ഇമ്പിച്ചഹമ്മദ് ഹാജി, കമാൽ വരദൂർ തുടങ്ങിയവർ മനുഷ്യ മഹാശൃംഖലയിൽ അണിചേരുമെന്ന്‌  അറിയിച്ചിട്ടുണ്ട്‌. 
സിപിഐ നേതാവ് സത്യൻ മൊകേരിയും എൽഡിഎഫ് ജില്ലാ ഭാരവാഹികളും കോഴിക്കോട് നഗരത്തിൽ കണ്ണികളാകും.  
പ്രധാന വാർത്തകൾ
 Top