29 February Saturday

v

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
താമരശേരി
മലയോര ഹൈവേയുടെ പ്രവൃത്തിക്ക് 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു. തലയാട് പടിക്കൽ വയലിൽനിന്ന്‌ ആരംഭിച്ച് ദേശീയപാതയിൽ പെരുമ്പള്ളിയിൽ എത്തിച്ചേരുന്ന 9.99 കിലോമീറ്റർ ദൂരത്തിലുള്ള റോഡിനാണ്‌ അനുമതി. നിലവിലുള്ള റോഡ് 12 മീറ്റർ വീതിയിൽ ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിങ്ങും ഡ്രെയിനേജ് സംവിധാനവും ഫുട്പാത്തുകൾ ടൈൽ വിരിച്ച് കൈവരി സ്ഥാപിക്കലും പുതിയ കൽവർട്ടുകളും ഈ റോഡിന്റെ പ്രത്യേകതയാണ്. വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് അളന്ന് മാർക്ക് ചെയ്യുന്ന നടപടി നേരത്തെ പൂർത്തിയാക്കിയതാണ്. കിഫ്ബി മുഖേനയാണ് ഫണ്ട് യാഥാർഥ്യമായത്.
സാങ്കേതിക അനുമതി ലഭിക്കുമ്പോൾ ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന്‌ കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top