കോഴിക്കോട്
മകളെ കാണാനാണ് മുംബൈയിൽനിന്ന് സീതാറാം കഷ്‌കറും ഭാരതിയും കോഴിക്കോട്ടെത്തിയത്. മകൾ കായികമേളക്കായി മൈതാനത്താണ് എന്നറിഞ്ഞതോടെ ഇരുവരും സ്‌റ്റേഡിയത്തിലേക്ക് തിരിച്ചു. 400 മീറ്റർ ഹർഡിൽസിൽ നന്ദിനിയുടെ പ്രകടനം കൺകുളിർക്കെ കാണുകയായിരുന്നു രക്ഷിതാക്കൾ. മകൾ തെരഞ്ഞെടുത്ത വഴി ശരിയാണെന്ന ബോധ്യത്തോടെയാണ് മടക്കം. ജില്ലാ സ്‌കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിലാണ് പൂവമ്പായി എ എംഎച്ച്‌എസ് സ്‌കൂളിലെ പത്താം ക്ലാസുകാരി സ്വർണം നേടിയത്.
മുംബൈയിൽനിന്ന് നാലുവർഷം മുമ്പാണ് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ നന്ദിനിയെത്തിയത്. സ്‌കൂൾ വിദ്യാർഥിയായിരിക്കേ രക്ഷിതാക്കൾ ഗൂഗിളിൽ തെരഞ്ഞാണ് ഉഷ സ്‌കൂളിനെക്കുറിച്ച് അറിഞ്ഞത്. വ്യാഴാഴ്‌ച 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്നുണ്ട്. സഹോദരി കോമൾ സീതാറാം കഥക് നർത്തകിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..