29 January Saturday

കുന്നമംഗലം, കൊയിലാണ്ടി 
ഏരിയാ സമ്മേളനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യുന്നു

 കുന്നമംഗലം/കൊയിലാണ്ടി

   സിപിഐ എം കുന്നമംഗലം, കൊയിലാണ്ടി  ഏരിയാ സമ്മേളനങ്ങൾ തുടങ്ങി.   കുന്നമംഗലം ശ്രീപത്മം ഓഡിറ്റോറിയത്തിൽ (ടി പി ബാലകൃഷ്ണൻ നായർ നഗർ) ആരംഭിച്ച സമ്മേളനം  കേന്ദ്രകമ്മിറ്റി അംഗം  എളമരം കരീം  ഉദ്‌ഘാടനംചെയ്‌തു. 
        മുതിർന്ന അംഗം  എം ധർമജൻ പതാക ഉയർത്തി. വി സുന്ദരൻ, ഇ എൻ പ്രേമനാഥൻ, സി ഉഷ എന്നിവരടങ്ങിയ  പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. കെ അഭിജേഷ്‌ രക്തസാക്ഷി പ്രമേയവും ടി കെ മുരളീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഏരിയാ സെക്രട്ടറി  ഇ വിനോദ്‌ കുമാർ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എം കെ മോഹൻദാസ്‌ സ്വാഗതം പറഞ്ഞു.   140 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോർജ്‌ എം തോമസ്‌, എം മെഹബൂബ്‌,  മാമ്പറ്റ ശ്രീധരൻ, വി പി കുഞ്ഞികൃഷ്‌ണൻ, സി ഭാസ്‌കരൻ,  ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ രമേശ്‌ ബാബു, ടി വിശ്വനാഥൻ, ആർ പി ഭാസ്‌കരൻ, പി കെ പ്രേമനാഥ്‌ എന്നിവർ പങ്കെടുക്കുന്നു. ആദ്യദിനം ഗ്രൂപ്പ്‌ ചർച്ചയും പൊതു ചർച്ചയോടെയും അവസാനിച്ചു. ബുധൻ വൈകിട്ട്‌ സമ്മേളനം സമാപിക്കും. 
     സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം ഇ എം എസ് സ്മാരക നഗരസഭാ ടൗൺഹാളിലെ എം കുമാരൻ മാസ്റ്റർ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി വി മാധവൻ പതാക ഉയർത്തി. ടി കെ ചന്ദ്രൻ, എം നൗഫൽ, വി വി അനുഷ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. എൽ ജി ലിജീഷ് രക്തസാക്ഷി പ്രമേയവും കെ ഷിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ കെ സത്യൻ സ്വാഗതം പറഞ്ഞു.  146 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വിശ്വൻ, കെ കുഞ്ഞമ്മദ്, എം മെഹബൂബ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ദാസൻ, ടി ചന്തു, പി കെ മുകുന്ദൻ,  കാനത്തിൽ ജമീല എംഎൽഎ എന്നിവർ പങ്കെടുക്കുന്നു. ആദ്യദിനം ഗ്രൂപ്പ്‌ ചർച്ചയും പൊതു ചർച്ചയോടെയും അവസാനിച്ചു. ബുധൻ വൈകിട്ടോടെ സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top