03 December Friday

ജില്ലയിൽ കൂടുതൽ ഫോറസ്റ്റ് 
സ്റ്റേഷനുകൾ സ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് 
എം എസ് ബിനുകുമാർ ഉദ്ഘാടനംചെയ്യുന്നു

താമരശേരി
വനംവകുപ്പിലെ  ഒഴിവുകൾ കാലോചിതമായി നികത്താനും ജില്ലയിൽ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കാനും നടപടി വേണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. താമരശേരി വ്യാപാരഭവനിൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം എസ് ബിനുകുമാർ ഉദ്ഘാടനംചെയ്തു. അബ്ദുൾ ഗഫൂർ അധ്യക്ഷനായി.
താമരശേരി   പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി എം മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ്കുമാർ, എൻ കെ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. 
മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ജേതാക്കളെയും വിരമിച്ച ഉദ്യോഗസ്ഥരെയും ദേശീയ ഫോറസ്റ്റ് മീറ്റ് വെറ്ററൻ വിഭാഗത്തിലെ മെഡൽ ജേതാവിനെയും ചടങ്ങിൽ ആദരിച്ചു. പി ബാബു, അബ്ദുൾ ഗഫൂർ, പി ജലീസ്, സുരേഷ് ബാബു, അബ്ദുൾ നാസർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ഭാരവാഹികൾ: കെ പ്രദീപ്കുമാർ (പ്രസിഡന്റ്‌), എൻ ബിജേഷ് (സെക്രട്ടറി), ശ്വേതാ പ്രസാദ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top