03 December Friday

മഴയിൽ 
റോഡ് 
തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കനത്ത മഴയിൽ തകർന്ന കാരാടി - കെടവൂർ റോഡ് ഭിത്തി

താമരശേരി
കനത്ത മഴയില്‍ മണ്ണിടിഞ്ഞ് റോഡിന്റെ ഭിത്തി തകർന്നു. ശനിയാഴ്‌ച പുലർച്ചെയുണ്ടായ മഴയിലാണ് താമരശേരി കാരാടി -നീലഞ്ചേരി -കെടവൂര്‍ റോഡ് സംരക്ഷണ ഭിത്തി തകര്‍ന്നത്. കിഴക്കോത്ത് പഞ്ചായത്ത് വെള്ളിലാട്ടുപൊയില്‍ പി ടി സജികുമാറിന്റെ വീടിന്‌ സമീപത്തെ മൺമതിലും മഴയിൽ ഇടിഞ്ഞുവീണു.  രണ്ടുദിവസം മുമ്പ്‌ വീടിനോട് ചേര്‍ന്ന പിറകുവശത്തെ മണ്ണും ഇടിഞ്ഞുവീണിരുന്നു. ഇരുഭാഗത്തും മണ്ണിടിഞ്ഞുവീണതോടെ ഏതുസമയവും വീടിന്‌ അപകടം സംഭവിക്കുമെന്ന ആശങ്കയിലാണ് കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top