08 December Wednesday

കെ സജീവന് നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

ജാതിയേരിയിൽ കെ സജീവൻ രക്തസാക്ഷി അനുസ്മരണം പി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

നാദാപുരം
മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ ജാതിയേരിയിലെ കെ സജീവന്റെ 33ാമത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐ എം ചെക്യാട് ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. 
കെ പി രാജീവൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി പി ചാത്തു, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ മോഹൻദാസ്, പി പി ബാലകൃഷ്ണൻ, എംകുഞ്ഞിരാമൻ, ഡിവെെഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി അഭീഷ് എന്നിവർ സംസാരിച്ചു. സജീവന്റെ അച്ഛൻ കുഞ്ഞിയേക്കു പങ്കെടുത്തു. ലോക്കൽ സെക്രട്ടറി വി കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top