01 October Saturday

ഇഎസ്ഐ ആശുപത്രിയിലെത്തിയ രോഗികൾ വലഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

ചോറോട് പെരുവാട്ടുംതാഴ ദേശീയപാതയിൽ റോഡിൽ തീയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയപ്പോൾ

ഫറോക്ക് 
ഫറോക്ക് ഇഎസ്ഐ റഫറൽ ആശുപത്രിയിൽ ഹർത്താൽ ദിവസമെത്തിയ നിരവധി പേർ മതിയായ ചികിത്സ കിട്ടാതെ മടങ്ങി. മാസങ്ങൾക്കു മുമ്പ് ശസ്ത്രക്രിയയും വിദഗ്ധ പരിശോധനയും നിശ്ചയിക്കപ്പെട്ടവരും വലഞ്ഞു. 
22 ഡോക്‌ടർമാരുള്ള ആശുപത്രിയിൽ വെള്ളിയാഴ്ച കേവലം നാലിലൊന്ന് പേർക്കാണ് എത്താനായത്. എല്ലുസംബന്ധമായ രോഗങ്ങൾക്കായുള്ള ചികിത്സക്കെത്തിയവരാണ് കൂടുതലും ദുരിതത്തിലായത്. ഫറോക്ക് താലൂക്കാശുപത്രിയിലേക്ക് വരുന്നതിനും രോഗികൾ  ബുദ്ധിമുട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top