03 October Monday

ഹർത്താലിന്‌ വിട; പഞ്ചായത്തംഗവും ഓവർസിയറും ഹാജരുണ്ടിവിടെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

കല്ലാച്ചി സംസ്ഥാന പാതയിൽ ഓവുചാൽ നിർമാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഓവർസിയർ ഇ പി ശരണ്യയും പഞ്ചായത്തംഗം വി സി നിഷയും

നാദാപുരം
കല്ലാച്ചി സംസ്ഥാന പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന അടിയന്തര പ്രവൃത്തിയുടെ ഭാഗമായി ഓവുചാൽ നിർമിക്കുന്ന പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കാൻ ഹർത്താലും കടുത്ത വെയിലും  വകവയ്‌ക്കാതെ പഞ്ചായത്തംഗവും ഓവർസിയറും. കല്ലാച്ചി പെട്രോൾ പമ്പിന് മുൻവശം മെയിൻ റോഡിന് കുറുകേ ഓവുചാൽ നിർമിക്കുന്ന പ്രവൃത്തിക്കാണ്‌ നാദാപുരം പഞ്ചായത്ത് 10ാം വാർഡ് മെമ്പർ വി സി നിഷയും പൊതുമരാമത്ത് കുറ്റ്യാടി റോഡ്സ് ഓവർസിയർ ഇ പി ശരണ്യയും കരാറുകാരോടൊപ്പം നിന്നത്‌.ഹർത്താൽ സാഹചര്യം കണക്കിലെടുത്ത്‌ ഇവർ പ്രവൃത്തി ഏറ്റെടുത്തവരെ നിർബന്ധച്ച് പണി തുടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയായി ചുമതലയേറ്റ പി എ മുഹമ്മദ് റിയാസിന് സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിനിടെ പാർടി ഏരിയാ സെക്രട്ടറി പി പി ചാത്തുവും ടൗണിലെ വാർഡ് മെമ്പർ നിഷമനോജും ചെറിയ മഴ പെയ്താൽപോലും തോടായി മാറുന്ന സംസ്ഥാന പാതയുടെ അവസ്ഥ മന്ത്രിയുടെ  ശ്രദ്ധയിൽ പെടുത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്‌ പ്രശ്‌നപരിഹാരത്തിന്‌ പദ്ധതി ആവിഷ്‌കരിക്കുകയും  25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. കല്ലാച്ചി ടൗണിലെ നിലവിലെ ഓവുചാൽ കുമ്മങ്കോട് റോഡിലേക്ക് തിരിച്ചുവിട്ട് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top