22 October Thursday

റെയിൽ മേൽപ്പാലം: കടലുണ്ടിയിൽ മണ്ണുപരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
ഫറോക്ക്
കടലുണ്ടിയുടെ വികസന രംഗത്ത് നാഴികക്കല്ലാകുന്ന റെയിൽവേ മേൽപ്പാലം നിർമാണ പദ്ധതിയുടെ ഭാഗമായുള്ള മണ്ണുപരിശോധന തുടങ്ങി. മേൽപ്പാലത്തിലായുള്ള വിശദ പദ്ധതി റിപ്പോർട്ടിന് മുന്നോടിയായി സർവേ പൂർത്തിയാക്കിയിരുന്നു. പത്തുകോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. 
 കടലുണ്ടിയുടെ ഹൃദയഭാഗത്തുകൂടിയാണ് പഞ്ചായത്തിനെ രണ്ടായി പകുത്ത്‌ റെയിൽപ്പാത കടന്നുപോകുന്നത്. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ ഇവിടെ പ്രധാന റോഡുകളെ കൂട്ടിയിണക്കുന്ന അങ്ങാടിയിലാണിപ്പോൾ ലെവൽ ക്രോസ്. ഇവിടെയാണ് റെയിൽവേ മേൽപ്പാലം പണിയുന്നത്. വി കെ സി മമ്മത് കോയ എംഎൽഎയുടെ വർഷങ്ങളായുള്ള ഇടപെടലാണ്  സർക്കാർ  ബജറ്റിൽ ആർഒബി പദ്ധതി ഉൾപ്പെടുത്താനിടയാക്കിയത്.
മണ്ണുപരിശോധന പൂർത്തിയായാൽ എസ്റ്റിമേറ്റും സ്കെച്ചും തയ്യാറാക്കും.  ഇതോടൊപ്പം റെയിൽവേ–- പൊതുമരാമത്ത്‌ (പാലങ്ങളും നിരത്തുകളും) വിഭാഗം സംയുക്ത പരിശോധന നടത്തും. തുടർന്നാണ്‌ പദ്ധതി റിപ്പോർട്ട് തയാറാക്കുക. ഭരണാനുമതിയും സാങ്കേതികാനുമതിയും  ലഭിച്ചാലുടൻ റെയിൽവേയുടെ അനുമതിയോടെ നിർമാണമാരംഭിക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top