23 October Friday

600 ഓക്‌സിജൻ സിലിണ്ടറുകളെത്തി ചികിത്സാ ഉപകരണങ്ങളുമായി സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കോഴിക്കോട്‌
കോവിഡ്‌ രോഗികളുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തിൽ ചികിത്സാ ഉപകരണങ്ങൾ സുസജ്ജമാക്കി ആരോഗ്യവകുപ്പ്‌. അടിയന്തര ഘട്ടങ്ങളിൽ കരുതലായി  മാസ്‌ക്‌ മുതൽ ഓക്‌സിജിൻ സിലിണ്ടറുകൾവരെ  ശേഖരിച്ചുവച്ചിട്ടുണ്ട്‌. കേരള മെഡിക്കൽ സർവീസ്‌ കോർപറേഷന്റെ നടുവണ്ണൂരിലെ വെയർ ഹൗസിലാണ്‌  കോവിഡ്‌ ആശുപത്രികളിലേക്കും എഫ്‌എൽടിസികളിലേക്കുമുള്ള ഉപകരണങ്ങൾ ദിനംപ്രതി  എത്തുന്നത്‌. 
    ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കുവേണ്ട ഓക്‌സിജൻ സിലിണ്ടറുകൾ 600 എണ്ണമാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി എത്തിയത്‌. കോവിഡ്‌ തുടങ്ങിയത്‌ മുതൽ ഇതുവരെ 300 ഓക്‌സിജൻ സിലിണ്ടറുകൾ‌ ആശുപത്രികളിലേക്ക്‌ നൽകി‌. ഇതിൽ പകുതിയോളം ഇനിയും ഉപയോഗിച്ച്‌ തീർന്നിട്ടില്ല. മൂവായിരത്തോളം പിപിഇ കിറ്റ്‌, മരുന്നുകൾ, 12000ത്തോളം എൻ95, ത്രീ ലെയർ മാസ്‌കുകൾ, സാനിറ്റൈസുകൾ, ഫേസ്‌ ഷീൽഡ്‌ തുടങ്ങിയവയും സജ്ജമാണ്‌.
 എൻ 95 മാസ്‌ക്‌ പ്രതിദിനം ശരാശരി 5000 എണ്ണമാണ്‌ ഇവിടെനിന്ന്‌ നൽകുന്നത്‌. 3000നും 5000നും ഇടയിൽ മൂന്ന്‌ പാളി മാസ്‌കുകൾ, ആയിരത്തോളം സാനിറ്റൈസർ ഇങ്ങനെ നീളുന്നു‌ പ്രതിദിന വിതരണം. എഫ്‌എൽടിസികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ കൂടുതൽ കട്ടിലുകളും ശേഖരിക്കുന്നുണ്ട്‌.  20 ജീവനക്കാർ ഷിഫ്‌റ്റ്‌ രീതിയിൽ 24 മണിക്കൂറും പ്രവർത്തിച്ചാണ്‌ ഉപകരണ വിതരണം നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top