20 October Tuesday
പിന്നെയും കൂടി

ആശങ്കയേറുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കോഴിക്കോട‌്
രണ്ടുദിവസത്തെ ഇടവേളയ്‌ക്കുശേഷം ജില്ലയിൽ കോവിഡ‌് രോഗികളുടെ എണ്ണം വീണ്ടും അഞ്ഞൂറ‌് കടന്നു. 504 പേർക്കാണ‌് ബുധനാഴ‌്ച പോസിറ്റീവായ‌ത‌്. ഇതിൽ 452 പേരും സമ്പർക്കത്തിലൂടെ രോഗികളായവരാണ‌്. വിദേശത്തുനിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 12 പേർക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. പുതിയ കണക്കുകൾ പ്രകാരം ചികിത്സയിലുള്ളവരുടെ എണ്ണം 4156 ആയി. 427 പേർ രോഗമുക്തരുമായി.
985 പേർകൂടി നിരീക്ഷണത്തിൽ
ബുധനാഴ‌്ച എത്തിയ 985 പേരുൾപ്പെടെ ജില്ലയിൽ 21,526 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 1,00,684 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായെത്തിയ 428 പേരുൾപ്പെടെ 3,264 പേർ ആശുപത്രിയിലാണ‌്. 556 പേർ ബുധനാഴ‌്ച ആശുപത്രി വിട്ടു.
332 പേർകൂടി എത്തിയതോടെ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾ 3,849 ആയി.  ഇതുവരെ 37,829 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. ബുധനാഴ‌്ച  6,906 സ്രവ സാമ്പിൾ പരിശോധനയ‌്ക്കയച്ചു. ആകെ 3,11,763 സാമ്പിളിൽ 3,08,693 ഫലം ലഭിച്ചു.  2,96,283 എണ്ണം നെഗറ്റീവ് ആണ്.  3,070 പേരുടെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top