16 September Monday

മത്സ്യമേഖലയിലെ പ്രതിസന്ധി തടയാൻ അടിയന്തരമായി ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
കോഴിക്കോട്
പ്രതിസന്ധിയിലായ മത്സ്യ തൊഴിൽ മേഖലയെ സംരക്ഷിക്കാൻ മത്സ്യ ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ നിന്നൊഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന്  മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ മുൻകാല പ്രാബല്യത്തോടെ മത്സ്യമേഖലയിൽ ജിഎസ്ടി ഏർപ്പെടുത്തിയതിനെ തുടർന്ന് ഫിഷ് മീൽ കമ്പനികൾ മത്സ്യമെടുക്കുന്നത് നിർത്തി ദേശീയ സമരത്തിലാണ്. ഇതോടെ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി. മത്സ്യമെടുക്കാനാളില്ലാതെ വരും നാളുകളിൽ പ്രതിസന്ധി രൂക്ഷമാവും. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ഇടപെടണം. 
കോരപ്പുഴക്ക് കുറുകെ നിർമിച്ച താൽക്കാലിക നടപ്പാത തകർന്ന സാഹചര്യത്തിൽ പാത പുനർനിർമിക്കണമെന്നും കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കടൽഭിത്തി ഇല്ലാത്തിടത്ത്  ഭിത്തി നിർമിക്കാനും തകർന്നിടത്ത് പുനർനിർമിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ് വാർത്താ കുറിപ്പിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top