19 September Sunday
കപ്പൽ സർവീസ്‌ വിജയക്കുതിപ്പിലേക്ക്

ബേപ്പൂരിലെത്തിയത്‌ 210 കണ്ടെയിനറുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ബേപ്പൂർ തുറമുഖത്ത്‌ കണ്ടെയിനറുകൾ ഇറക്കുന്നു

ഫറോക്ക് 
ചരക്ക്‌ ഗതാഗതരംഗത്ത്‌ വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുക്കി കൊച്ചി- ബേപ്പൂർ - അഴീക്കൽ ഹ്രസ്വദൂര ചരക്കുകപ്പൽ സർവീസ് വൻ കുതിപ്പിലേക്ക്. മലബാറിലെ വ്യാപാര - വാണിജ്യ മേഖലക്ക്‌ കരുത്തു പകരുന്ന കണ്ടെയിനർ ചരക്ക് കപ്പൽ സർവീസ് ആരംഭിച്ച് 23 ദിവസത്തിനകം ബേപ്പൂർ തുറമുഖത്ത് മാത്രം എത്തിയത് 210 കണ്ടെയിനറുകൾ. ഈ മാസം ഒന്നിനാണ് ആദ്യ കപ്പൽ 40 കണ്ടെയിനറുകൾ ബേപ്പൂരിലെത്തിച്ചത്. രണ്ടെണ്ണം അഴീക്കലും ഇറക്കി. ഒടുവിൽ വെള്ളിയാഴ്ചയാണ് 52 കണ്ടെയിനർ ചരക്കെത്തിയത്. ഇടതടവില്ലാതെ നാലുതവണ ചരക്കെത്തിയതോടെ കോഴിക്കോടും വിവിധ ജില്ലകളിലെ വ്യാപാര - വ്യവസായ മേഖലയും വലിയ പ്രതീക്ഷയിലാണ്‌. 
റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ്‌ കമ്പനിയാണ് മലബാറിലേക്ക് കപ്പൽ സർവീസ് നടത്തുന്നത്. അന്താരാഷ്ട്ര ചരക്കുനീക്കം സജീവമായാൽ ബേപ്പൂർ വഴി ടൺ കണക്കിന് ചരക്കുനീക്കത്തിന് തയാറെടുക്കുകയാണ്‌ നിരവധി കമ്പനികൾ. വിദേശത്തേക്ക് ആദ്യ ദിവസം ചരക്ക്‌ കയറ്റിയെങ്കിലും കസ്റ്റംസ് ക്ലിയറൻസ് വിഷയത്തിൽ ബേപ്പൂരിൽ സമ്പൂർണ സംവിധാനം സജ്ജമായിട്ടില്ല. കൊച്ചിയിലാണ് അന്താരാഷ്ട്ര ചരക്കുനീക്കത്തിനുള്ള ക്ലിയറൻസ് സംവിധാനമുള്ളത്‌.  അടുത്ത ദിവസം ഈ പ്രശ്നത്തിന്‌ പരിഹാരമാവും. ടൈൽസ്, ടയർ, സിമന്റ്‌, മാർബിൾ, എഡിബിൾ ഓയി ൽ,  പ്ലൈവുഡ് തുടങ്ങിയ ഇനങ്ങളാണ് കണ്ടെയിനർ വഴി എത്തിയത്. കോഴിക്കോടൻ ഭക്ഷണ പദാർഥങ്ങളും പാദരക്ഷയും പ്ലൈവുഡുമാണ് കയറ്റി അയച്ചത്. സമുദ്രമാർഗമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കപ്പൽ സർവീസ്‌ തുടങ്ങിയത്.  
കൊച്ചി തുറമുഖത്തെത്തുന്ന  മലബാറിലേക്കുള്ള  ചരക്കുകൾ റോഡുമാർഗമാണ്‌ എ ത്തിച്ചിരുന്നത്. ചരക്കുനീക്കം---- കപ്പൽ വഴിയാകുമ്പോൾ  കട
ത്തുനിരക്കിൽ 40 ശതമാനത്തോളം ലാഭവുമുണ്ടാകും. വൈകാതെ ദുബായ്, ഷാർജ, ഒമാൻ, കൊളംബോ, മാൽഡിവീസ്  തുടങ്ങിയ രാജ്യങ്ങളിലേക്കും കൊച്ചിയെ ബ ന്ധപ്പെടുത്തി  സർവീസ് ആരംഭിക്കുന്നതോടെ  ബേപ്പൂർ തുറമുഖത്തിനൊപ്പം മലബാറിനും കൂടുതൽ ഉണർവേകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top