28 September Tuesday
കമ്യൂണിറ്റി റിസർവ്‌ വികസനം

നിർദേശങ്ങളുമായി സിഎംഎഫ്‌ആർഐ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രം

ഫറോക്ക്
കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനത്തിന്‌ നിർദേശങ്ങളുമായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) സമുദ്രതീര ജൈവ വൈവിധ്യത്തെപ്പറ്റി നടത്തിയ പഠന റിപ്പോർട്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനുവേണ്ടി നടത്തിയ പഠനത്തിൽ നിരവധി നിർദേശങ്ങളാണ് സിഎംഎഫ്ആർഐ സമർപ്പിച്ചത്.
കമ്യൂണിറ്റി റിസർവിന്റെ തുടക്കകേന്ദ്രമായ അഴിമുഖത്തെ മണൽ തിട്ട നീക്കംചെയ്ത് സ്വാഭാവിക ഒഴുക്ക് സുഗമമാക്കണമെന്നാണ് പ്രഥമ നിർദേശം. പ്രത്യേക സ്ഥലങ്ങളിൽ കണ്ടൽ വനവൽക്കരണവും ഇതിനായി തദ്ദേശീയർക്ക് പരിശീലനവും ബോധവൽക്കരണവും വേണമെന്നും പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്നും നിർദേശിക്കുന്നു.
കമ്യൂണിറ്റി റിസർവ്‌ മേഖലയിലെ തദ്ദേശീയർക്ക് അലങ്കാര മത്സ്യകൃഷി, കൂട് മത്സ്യകൃഷി, ഞണ്ട് കൃഷി ഉൾപ്പെടെ വ്യത്യസ്ത കൃഷിരീതികളിൽ ശാസ്ത്രീയ പരിശീലനം നൽകി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കൽ, ഇക്കോ ടൂറിസം, പക്ഷിസങ്കേതത്തിലെത്തുന്ന വിവിധയിനം തദ്ദേശീയവും വിദേശത്തുനിന്നെത്തുന്നതുമായ പക്ഷികളുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം  ലഭ്യമാക്കുന്നതിനും സമഗ്രമായി പഠിക്കുന്നതിനുമായുള്ള സംവിധാനവും ഒരുക്കണം. ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗമായി ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top