19 September Sunday

പക്ഷിപ്പനിയെന്ന് സംശയമുള്ള ഫാമിൽ കോഴികളെ വിറ്റത്‌ അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
ബാലുശേരി
കൂരാച്ചുണ്ട് കാളങ്ങാലി കോഴിഫാമിലെ മുന്നൂറിലധികം കോഴികൾ ചത്തൊടുങ്ങുകയും പക്ഷിപ്പനി ഭീതി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ഉത്തരവാദിത്തം നിറവേറ്റാതെ നിസ്സംഗത തുടരുന്ന പഞ്ചായത്തിന്റെ നിലപാട് തിരുത്തണമെന്ന്‌ ഡിവൈഎഫ്ഐ കൂരാച്ചുണ്ട്‌ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിംലീഗ് പഞ്ചായത്തധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽനിന്ന് ചത്ത കോഴികളെ വിൽപ്പന നടത്തിയെന്ന ആരോപണത്തിൽ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സമഗ്രമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 
വ്യാഴാഴ്ച വൈകിട്ടോടെ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും കൂരാച്ചുണ്ട് പഞ്ചായത്ത് കൃത്യമായ നിലപാട് സ്വീകരിക്കാൻ തയ്യാറാകാത്തതും ബന്ധപ്പെട്ടവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകാത്തതും സംശയകരമാണ്. രോഗവ്യാപന സംശയം നിലനിൽക്കെ 300 കോഴികൾ ചത്തൊടുങ്ങിയിട്ടും അടിയന്തര ഇടപെടലുകൾ നടത്താനോ രോഗം ബാധിച്ച് ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിക്കാനോ തയ്യാറാകാത്ത കൂരാച്ചുണ്ട് വെറ്ററിനറി ഡോക്ടറുടെ നിലപാട് ശരിയല്ല. പക്ഷിപ്പനിയുണ്ടായെന്ന് സംശയിക്കുന്ന ഫാമിൽനിന്ന് തുച്ഛമായ വിലയ്ക്ക് ചില ചിക്കൻ സ്റ്റാളുകളിലേക്ക് കോഴികളെ കൊണ്ടുപോയെന്ന ആരോപണവും ശക്തമാണെന്ന്‌ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top